കേരള സർക്കാർ സാംസ്കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്കോളർഷിപ്പ് 2025 ന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

https://scholarship.ksicl.kerala.gov.in/ എന്ന ലിങ്കു വഴിയാണ് സ്കോളർഷിപ്പ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യേണ്ടത്. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് രജിസ്റ്റർ ചെയ്യാം.
250രൂപ അടച്ച് രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും 2026 ജനുവരി മുതൽ ഡിസംബർവരെയുള്ള തളിര് മാസിക തപാലിൽ ലഭ്യമാവുകയും ചെയ്യും.

പരീക്ഷ
ജൂനിയർ (5, 6, 7 ക്ലാസുകൾ), സീനിയർ (8, 9, 10 ക്ലാസുകൾ) എന്നീ വിഭാഗങ്ങളിൽ പ്രത്യേകമാണ് പരീക്ഷ നടക്കുക. ചരിത്രം, ഭാഷ, സാഹിത്യം, പൊതുവിജ്ഞാനം, ആനുകാലികം തുടങ്ങിയ മേഖലകളിൽനിന്നാവും ചോദ്യങ്ങൾ.
ജില്ലാതല പരീക്ഷ: 2025 നവംബർ മാസത്തിൽ ഓൺലൈനായി നടക്കും. സംസ്ഥാനതല പരീക്ഷ: 2025 ഡിസംബർ മാസത്തിൽ എഴുത്തുപരീക്ഷയായി നടക്കും. മലയാളത്തിലും ഇംഗ്ലീഷിലും ചോദ്യങ്ങൾ ഉണ്ടാവും.
മലയാളത്തിലോ ഇംഗ്ലീഷിലോ ഉത്തരങ്ങൾ എഴുതാം.

പ്രത്യേകതകൾ
ഒരു ജില്ലയിൽ ചുരുങ്ങിയത് നൂറ് കുട്ടികൾക്ക് ആയിരം രൂപ വീതം ജില്ലാതല സ്കോളർഷിപ്പ്.
സംസ്ഥാനത്തൊട്ടാകെ 14 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് കുട്ടികൾക്കു ലഭിക്കും.
സംസ്ഥാനതല വിജയികൾക്ക് 10000, 5000, 3000 രൂപ വീതവും സ്കോളർഷിപ്പ് ലഭ്യമാവും.
2026 ജനുവരി മുതൽ ഡിസംബർവരെയുള്ള തളിര് മാസിക സൗജന്യമായി തപാലിൽ ലഭിക്കും.
നൂറു കുട്ടികളിൽ കൂടുതൽ സ്കോളർഷിപ്പ് പദ്ധതിയിൽ അംഗമാകുന്ന സ്കൂളുകൾക്ക് ആയിരം രൂപയുടെ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്കു ലഭിക്കും.
2025 ആഗസ്റ്റ് 15 ന് രജിസ്ട്രേഷൻ അവസാനിക്കും.
വിശദവിവരത്തിന് : മൊബൈൽ: 8547971483, ഇമെയിൽ: scholarship@ksicl.org

 

തളിര് സ്കോളർഷിപ്പ് 2025 രജിസ്ട്രേഷന്റെ ഉദ്ഘാടനം ബഹു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്കോളർഷിപ്പ് 2025 രജിസ്ട്രേഷന്റെ ഉദ്ഘാടനം ബഹു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. കുട്ടികളുടെ സ്പീക്കർ നിധി പി എയുടെ രജിസ്ട്രേഷൻ സ്വീകരിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം. സാംസ്കാരികവകുപ്പു ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ ഐ എ എസ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, ഓഫീസ് മാനേജർ പ്രദീപ്‌കുമാർ ബി എസ് എന്നിവർ സന്നിഹിതരായിരുന്നു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് https://scholarship.ksicl.kerala.gov.in/ എന്ന ലിങ്കു വഴി സ്കോളർഷിപ്പ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യാം.